30/01/2008

ഭരത്‌ ഗോപി നിര്യാതനായി(2 read this post pls install malayalam fonts)

Photobucket
ഈ മനുഷ്യനെ പറ്റിയെഴുതുവാന്‍ മലയാളമല്ലാതേ ഒരു ഭാഷ ശരിയാവില്ല.ഭരത്‌ ഗോപി,മലയാളികളുടെ മാത്രമവകാശമാണു,മലയാളിക്കു മാത്രം കിട്ടിയ പുണ്യം.സ്വന്തമായ,ആര്‍ക്കും ഒരിക്കലും പകരം വെക്കാനാവാത്ത ഒരു അഭിനയ ശൈലിക്കുടമയായിരുന്നു ഈ മഹനടന്‍.അവസാനത്തേ യഥാര്‍ത്ഥ "ഭരത്‌" നടന്‍ നമ്മേവിട്ടു യാത്രയായി. അതിനാല്‍ നമ്മുടെ ബ്ലൊഗില്‍ ആദ്യമായി കൊടുക്കുന്ന മലയാള പോസ്റ്റ്‌ ഈ മഹാനടനുള്ള ആദരാഞ്ജലിയായിരിക്കട്ടേ.

ഒരു കാലത്തു മലയാളിയുടെ യാഥാസ്ഥിതിക നായക സങ്കല്‍പങ്ങളെ വെല്ലുവിളിച്ചു കടന്ന് വന്ന ഈ മനുഷ്യന്‍ വളരെ പെട്ടന്നാണു സാധാരണക്കാരന്റെ ഗോപിയേട്ടനായത്‌.തനതായ ശൈലിയിലൂടെ നായകനായും,വില്ലനായും ഈ മഹാനടന്‍ നമ്മുടെ ഒരു പാടു സ്നേഹം നേടിയെടുത്തു.1986ല്‍ വന്ന പക്ഷാഘാതം ഈ നടനേ അഭിനയ ലോകത്തു നിന്നു ഒരു പാടു കാലം മാറ്റി നിര്‍ത്തിയെങ്കിലും ഗോപി തിരിച്ചു വന്നു,തനിക്കു മാത്രമവതരിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ക്കായി,തിരക്കഥകള്‍ക്കായി.....സംവിധായകനായും പ്രൊഡൂസറായും ഈ രണ്ടാം പകുതിയില്‍ അദ്ദേഹം തന്റെ സര്‍ഗ്ഗസിദ്ധി മലയാള സിനിമ പ്രേമിക്കായി കാഴ്ച്ച്‌ വെച്ചു.പച്ചയായ മനുഷ്യനേ ഇത്ര ഭംഗിയായി മലയാളിക്കനുഭവവേദ്യമാക്കിയ ഈ മഹനടനേ മലയാളിക്കൊരിക്കലും മറക്കുവാനാകില്ല.....

0 comments:

  © Blogger templates ProBlogger Template by Ourblogtemplates.com 2008 For smeangamaly.com

Back to TOP